റാന്നിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് റബര്‍ കര്‍ഷകന്‍ മരിച്ചു

പത്തനംതിട്ട : റാന്നിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. റാന്നി തെക്കേപ്പുറം മേലേപ്പുരയില്‍ മാത്യുക്കുട്ടിയാണ് പന്നിയുടെ ആക്രമണത്തില്‍ മരിച്ചത്.

റബര്‍ ടാപ്പിങ്ങിനായി രാവിലെ തോട്ടത്തില്‍, എത്തിയ മാത്യുക്കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അവശനായ മാത്യുക്കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ആക്രമണം ചെറുക്കുന്നതിനിടെ മാത്യുകുട്ടിയുടെ കൈവശമുണ്ടായിരുന്ന ടാപ്പിങ് കത്തി കൊണ്ട് പരിക്കേറ്റ പന്നി ചത്തു. വന്യമൃഗശല്യം പരിഹരിക്കാത്തതിനെതിരെ നാട്ടുകാര്‍ മൃതദേഹവുമായി പ്രതിഷേധിച്ചു.

ഒടുവില്‍ വനം വകുപ്പും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജനങ്ങളെ ശാന്തരാക്കി. മാത്യുക്കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം ഒരാഴ്കകം കൈമാറുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മാത്യുക്കുട്ടിയുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Top