ബിജെപി സ്ഥാനാർത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം

കോഴിക്കോട് : കോഴിക്കോട് ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19 ആം വാർഡിൽ കണ്ണോത്ത് സൗത്ത് സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.

പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

Top