സര്‍ക്കാരിന്റെ നിറം നോക്കിയല്ല വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് :എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നിറം നോക്കിയല്ല വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. 2021 മുതലാണ് കടുവകള്‍ക്ക് അറിയാത്ത എ കെ ശശീന്ദ്രന്‍ മന്ത്രിയായതെന്നും അദ്ദേഹം പരിഹസിച്ചു. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം പ്രതിപക്ഷ എംഎല്‍എയായ ഐ സി ബാലകൃഷ്ണന്‍ സഭയില്‍ ഉന്നയിച്ചതിന് മറുപടി നല്‍കുകയായിരുന്നു എ കെ ശശീന്ദ്രന്‍.

കടുവയുടെ ആക്രമണത്തിന് ഇരയായത് കര്‍ഷകരാണ്. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാന്‍ കഴിയുന്നില്ല. ആക്രമണം തടയാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.

വന്യ ജീവി ആക്രമണത്തില്‍ ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പത്ത് കടുവകളെയാണ് ഇതുവരെ പിടികൂടിയത്. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇറങ്ങാനുള്ള കാലതാമസം ഒഴിവാക്കും. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

Top