സ്വാതന്ത്യം സംരക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ വിക്കിപീഡിയ

വിജ്ഞാനത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് വിക്കിപീഡിയ. ഏറ്റവും വലിയ വിവരശേഖരമായി വിക്കിപീഡിയ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ വിക്കിപ്പീഡിയയുടെ ജനാധിപത്യ മുഖം നിലനിര്‍ത്താന്‍ ധനസഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിക്കിപ്പീഡിയ.

ഉപഭോക്താക്കള്‍ നല്‍കുന്ന സംഭാവനകളിലൂടെ പ്രവര്‍ത്തിക്കുന്ന വിക്കിപീഡിയ ഇന്ന് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ തങ്ങളുടെ സംഭാവന സന്ദേശങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് വിക്കിപീഡിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹായ അഭ്യര്‍ത്ഥനം.

“ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. വിക്കിപീഡിയയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. വര്‍ഷത്തില്‍ ഒരു തവണ ഉപഭോക്താക്കള്‍ നല്‍കുന്ന ഈ സംഭാവനകളിലൂടെയാണ് വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്. പക്ഷെ ഇന്ത്യയിലെ മിക്കവാറും ഉപഭോക്താക്കള്‍ ഞങ്ങളുടെ സന്ദേശങ്ങളോടേ പ്രതികരിക്കാറില്ല. വെറും 150 രൂപ സംഭവാന നല്‍കിയാല്‍ വിക്കിപീഡിയയെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാം. നിങ്ങളുടെ ഈ ദിവസത്തെ കാപ്പിയുടെ വില മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്.

വിക്കിപീഡിയയെ ഒരു സൗജന്യ സംവിധാനമായി ആരംഭിച്ചപ്പോള്‍ അതില്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് പലരും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്കിപ്പീഡിയയെ വാണിജ്യവത്കരിച്ചാല്‍ ഈ ലോകത്തിന് അതൊരു വലിയ നഷ്ടമായിരിക്കും. വിജ്ഞാനത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് വിക്കിപീഡിയ. ലേഖകരും വായനക്കാരുമാണ് വിക്കിപീഡിയയെ മുന്നോട്ട് നയിക്കുന്നത്. നിങ്ങള്‍ക്കായി നിഷ്പക്ഷവും വിശ്വാസയോഗ്യവുമായ വിജ്ഞാനത്തിന്റെ പരിധിയില്ലാത്ത വിതരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകളാണ് വിക്കിപീഡിയയുടെ ഹൃദയം. വിക്കീപീഡിയയുടെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ കേവലം ഒരു മിനുട്ട് സമയം വിനിയോഗിക്കുക” എന്നാണ് വിക്കിപീഡിയ അഭ്യര്‍ത്ഥിച്ചത്.

Top