വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റില്‍

ലണ്ടന്‍: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റിലായി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നാണ് അസാന്‍ജെനെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് അസാന്‍ജെനെതിരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ലൈംഗികാരോപണത്തെ തുടര്‍ന്ന് ലണ്ടനില്‍ എത്തിയ അസാന്‍ജെ 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരുന്നു. എന്നാല്‍ അഭയം നല്‍കാനുള്ള തീരുമാനം ഇക്ക്വഡോര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ മെട്രോപ്പൊലീറ്റന്‍ പൊലീസ് എംബസിയില്‍ കടന്ന് അസാന്‍ജെനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലണ്ടനിലെ പൊലീസ് സ്റ്റേഷനിലേക്കാണ് അസാന്‍ജിനെ കൊണ്ടുപോയിരിക്കുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കും.

Top