ഐപിഎല്‍ വാതുവയ്പ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നു കൊലപ്പെടുത്തി

മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ഐപിഎല്‍ വാതുവയ്പ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നു കൊലപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് അര്‍പിത ദാസ്ഗുപ്ത എന്ന യുവതി മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അബോധാവസ്ഥയിലായിരുന്ന ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. മരണത്തില്‍ സംശയം തോന്നിയ യുവതിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.

ബുധനാഴ്ച രാത്രി ചൂതികളിയെ ചൊല്ലി അര്‍പിതയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതേതുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് അര്‍പിതയെ കൊലപ്പെടുത്തുകയായിരുന്നെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.

സുവേന്ദു പലിശയ്ക്കു പണം കടം വാങ്ങിയാണ് ഐപിഎല്‍ വാതുവയ്പ് നടത്തിയിരുന്നതെന്നും കടക്കാരെ ഭയന്ന് ഇയാള്‍ വീട്ടിലേക്കു വരാറില്ലായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top