രണ്‍ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു

ചെങ്ങന്നൂര്‍: പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ്(58)അന്തരിച്ചു.

വളരെക്കാലമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മക്കള്‍: നിതിന്‍ രണ്‍ജി പണിക്കര്‍, നിഖില്‍ രണ്‍ജി പണിക്കര്‍.

Top