ഓസ്‌ട്രേലിയയില്‍ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിലിട്ടു; കുട്ടിയെ ഹൈദരാബാദിലെ വീട്ടിലാക്കി ഭര്‍ത്താവ്

ഹൈദരാബാദ്: ഓസ്ട്രേലിയയില്‍ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച ശേഷം കുട്ടിയെ ഹൈദരാബാദിലെ വീട്ടിലാക്കി ഭര്‍ത്താവ്. ശനിയാഴ്ചയാണ് ചൈതന്യ മദഗനി(36)യുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വേസ്റ്റ്ബിന്നില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും മകനുമൊപ്പമാണ് ഇവര്‍ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്നത്. കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏല്‍പിക്കുകയും ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയും ചെയ്തതായാണ് വിവരം.

മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് യുവതിയുടെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യ ഓഫീസിന് കത്തെഴുതിയതായി എംഎല്‍എ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ ഓഫീസിനെ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ ബന്ദാരി ലക്ഷ്മ റെഡ്ഡി വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

Top