യുവതി ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി; അമ്മയെ ശിക്ഷിക്കണമെന്ന് മക്കള്‍

murder

താന്‍ തരണ്‍: യുവതി ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി. സിമ്രാന്‍ കൗര്‍ എന്ന യുവതിയാണ് ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പാക്കാന്‍ വിഷം കൊടുത്തതിന് ശേഷം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ഭര്‍ത്താവ് മരിച്ചുവെന്ന് കരുതി സിമ്രാന്‍ മക്കളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം കാമുകനോടൊപ്പം സ്ഥലം വിട്ടു.

രജ്പ്രീതിന്റെ വീട്ടിലെത്തിയ കുട്ടികള്‍ അച്ഛന്റെ കഴുത്തില്‍ അമ്മ കയറിട്ട് മുറുക്കുന്നതു കണ്ടതായി മുത്തശ്ശനോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടനെ കുട്ടികളെയും കൂട്ടി വീട്ടിലെത്തിയ ബന്ധുക്കള്‍ കണ്ടത് മരണത്തോട് മല്ലിടുന്ന രജ്പ്രീതിനെയാണ്. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിമ്രാനും കാമുകനും എതിരെ രജ്പ്രീതിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

Top