ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതിപ്പെട്ടു; യുവതി പിടിയില്‍

മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പൊലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ നാടകീയ സംഭവങ്ങള്‍ ഒരുക്കിയ 28കാരി പിടിയില്‍. മഹാരാഷ്ട്രയിലെ ബോയ്സറിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഫെബ്രുവരി 16 നാണ് ശരീരത്തില്‍ നിരവധി മുറിവുകളുള്ള അജ്ഞാത ശരീരം ഓടയില്‍ കണ്ടെത്തുന്നത്. അന്വേഷണത്തില്‍ അനില്‍ കുമാര്‍ റാവത്ത് എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് മനസിലായി. ഫെബ്രുവരി 13 ന് അനില്‍ കുമാറിനെ കാണാനില്ലെന്ന് ഭാര്യ മമതാ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരന്നു.

ഇതേതുടര്‍ന്ന് അനില്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണത്തിനെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് കാര്യങ്ങള്‍ വ്യക്തമായത്. വീട്ടില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ രാംപ്രകാശ് സോനു എന്നയാളിലേക്ക് പൊലീസ് എത്തി. മമതയും സോനുവും തമ്മില്‍ പ്രണയത്തിലായിരുന്നു. അനില്‍ കുമാറിനെ ഒഴിവാക്കാനായി ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

Top