വൃക്ക വില്‍ക്കാന്‍ തയ്യാറായില്ല; ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി

തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ തയ്യാറാകാത്ത ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാളുടെ ഭാര്യ വൃക്ക ദാനം ചെയ്യുന്നതിനു മുന്നോടിയായുള്ള പരിശോധനകള്‍ പൂര്‍ത്തീകരിച്ചിരുന്നു. തീരദേശം കേന്ദ്രീകരിച്ചു അനധികൃത വൃക്ക വ്യാപാരം നടക്കുന്നതായി വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് വൃക്ക നല്‍കാന്‍ ഭാര്യ വിസമ്മതിച്ചു.

ഇതോടെ ഇയാള്‍ മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം കുട്ടികളെയും ഭാര്യയെയും മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Top