ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ്: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു. ഹൈദരാബാദിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ഭര്‍ത്താവുമായി വഴക്കിട്ട സന്തോഷി എന്ന യുവതിയാണ് ഭര്‍ത്താവ്‌ ഷേറിന്റെ ജനനേന്ദ്രിയം മുറിച്ചത്.സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കേസെടുത്തു.

അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഷേറിന്റെ വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകായിരുന്നു. പൊലീസ് തന്നെയാണ് ഷേറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇയാള്‍ അപകടനില തരണം ചെയ്തു എന്ന് പൊലീസ് പറഞ്ഞു. ഷേറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

ഇരുവരും രാജസ്ഥാന്‍ സ്വദേശികളാണ്. 10 ദിവസങ്ങള്‍ക്ക് മുമ്പ് ജോലിതേടിയാണ് ഇവര്‍ ഹൈദരാബാദില്‍ എത്തിയത്.

Top