കൊല്ലത്ത് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ചിതറയില്‍ സ്ത്രിക്ക് ക്രൂര മര്‍ദ്ദനം. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിന് ഇരയായ സ്ത്രി പരുക്കുകളോടെ ആശുപത്രിയില്‍. പ്രവാസിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സുബിനയെ ഭര്‍ത്താവ് അന്‍സില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

നിലവിളികേട്ട് എത്തിയ അന്‍സിലിന്റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കുട്ടികള്‍ ബഹളം വച്ചു ഇതിനിടയില്‍ സുബിന രക്ഷപ്പെട്ട് അടുത്ത ബന്ധുവിലേക്ക് ഒടികയറി. മര്‍ദ്ദിക്കനായി അന്‍സില്‍ പിന്നാലെ എത്തിയെങ്കിലും ബന്ധുക്കള്‍ തടഞ്ഞു.

പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്റ് ചെയ്തു. പത്ത് വര്‍ഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

Top