തൃശൂര്‍ പേരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു

തൃശ്ശൂര്‍: തൃശൂര്‍ പേരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു. പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പായിരുന്നു കൊലപാതകം. അടിച്ചു കൊന്ന ശേഷം മന്‍സൂറിന്റെ മൃതദേഹം ഇവര്‍ താമസസ്ഥലത്തിന് പിന്നില്‍ കുഴിച്ചിടുകയായിരുന്നു.

ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവിനെ രേഷ്മ തന്നെ കൊന്ന് കുഴിച്ചിട്ടുവെന്ന് കണ്ടെത്തിയത്. രേഷ്മ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്താന്‍ രേഷ്മയെ സഹായിച്ചയാളും പിടിയിലായിട്ടുണ്ട്.

മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മന്‍സൂര്‍ മദ്യപിച്ചു വന്ന് ദിവസവും തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് രേഷ്മയുടെ മൊഴി.

Top