ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ലക്‌നൗ: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ശ്രീവാസ്തവയുടെ കൊലപാതകം വഴിത്തിരിവിലേയ്ക്ക്. കേസില്‍ രഞ്ജിത്തിന്റെ രണ്ടാം ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തിനെ വെടിവെച്ച ജിതേന്ദ്രയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി

2016 ല്‍ സ്മൃതി, രഞ്ജിത്തില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയിരുന്നു. രഞ്ജിത്ത് വിവാഹമോചനം നല്‍കാന്‍ തയറാകാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അതേസമയം ഇന്നലെ ശ്രീവാസ്തവയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി രണ്ടിനാണ് അന്താരാഷ്ട്ര ഹിന്ദുമഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷനായ രഞ്ജിത് ശ്രീവാസ്തവയെ അജ്ഞാതസംഘം വെടിവെച്ചു കൊന്നത്. രാവിലെ നടക്കാനിറങ്ങിയ ശ്രീവാസ്തവയ്ക്ക് നേരെ യുപിയിലെ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിന് സമീപത്ത് വെച്ചാണ് കൊലയാളികള്‍ വെടിയുതിര്‍ത്ത്. ശ്രീവാസ്തവയുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു.

Top