Widow Barred by Villagers to Cook Midday Meals, Returns to Job

പാറ്റ്‌ന: ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കുന്നതില്‍ നിന്നും വിധവയായ യുവതിയെ വിലക്കി. വിധവയായ യുവതിയും മറ്റ് അഞ്ച് പേരുമാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി തയ്യാറാക്കുന്നത്.

എന്നാല്‍ വിധവയാണ് എന്ന കാരണത്താല്‍ യുവതിയെ ഇതില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രാമീണര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് യുവതി കളക്ടര്‍ രാഹുല്‍ കുമാറിനെ പരാതി അറിയിച്ചു.

പ്രശ്‌ന പരിഹാരത്തിനായി സ്‌കൂളിലെത്തിയ കളക്ടര്‍ ഗ്രാമീണരുമായി പ്രശ്‌നം ഒത്തുതീര്‍പ്പിന് ശ്രമിച്ചു. യുവതി പാകം ചെയ്ത ഭക്ഷണം നാട്ടുകാരുടെ മുമ്പില്‍ വെച്ച് കഴിക്കുകയും ചെയ്തതിനു ശേഷമാണ് കളക്ടര്‍ മടങ്ങിയത്. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഗ്രാമീണര്‍ പ്രതിഷേധം അവസാനിപ്പിച്ചു. യുവതിയെ സ്‌കൂള്‍ അധികൃതര്‍ തിരിച്ചെടുക്കുകയും ചെയ്തു.

Top