സംസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്കു നേരെ വ്യാപക അക്രമങ്ങൾ

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനു നേരെ ഇന്നലെയുണ്ടായ ബോംബേറിനു പിന്നാലെ സംസ്ഥാനത്തെ വിവിധ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കോട്ടയം ഡിസിസി ഓഫീസിലേക്ക് ഇന്നലെ തീപന്തം എറിഞ്ഞിരുന്നു. സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഡി.സി.സി ഓഫീസിന് നേരെ കല്ലേറുമുണ്ടായി. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസിന്‍റെ സ്തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു. വെള്ളക്കിണറുള്ള രാജീവ്‌ ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചത്തനാട് മന്നത്ത് കൊടിമരം തകർത്തു. ഹെഡ് പോസ്റ്റ്‌ ഓഫീസിന് സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈയും ഇന്നലെ തകർത്തിരുന്നു. ഇതിനു പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. സംസ്ഥാന വ്യാപകമായി കോൺഗ്രസിനു നേരെ നടക്കുന്ന വ്യാപക അക്രമങ്ങൾക്കെതിരെ ഇന്ന് വൈകിട്ട് ഡി.സി.സി പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top