ഉത്തരേന്ത്യയില്‍ വ്യാപക മഴ; കനത്ത മഴയില്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്

 

ഡല്‍ഹി: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ വ്യാപക മഴ. രണ്ട് ദിവസമായി തുടരുന്ന മഴ കനത്തതോടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. യു.പിയിലും യെല്ലോ അലേര്‍ട്ടും ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡല്‍ഹിയില്‍ കാറ്റോട് കൂടിയ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.

രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലും, ജമ്മു-കശ്മീരിലും മണ്‍സൂണ്‍ ശക്തമാണ്

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും നേരത്തെ തന്നെ മഴ ലഭിച്ചുതുടങ്ങിയിരുന്നു.

 

Top