രാജ്യത്ത് വ്യാപക എന്‍ഐഎ റെയ്ഡ്; മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്ത് വ്യാപക എന്‍ഐഎ റെയ്ഡ്. മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് റിപ്പോര്‍ട്ട്. റെയ്ഡുകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

ത്രിപുര, അസം, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. ശ്രീലങ്കന്‍ പൗരന്മാരെ ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഏജന്‍സി കഴിഞ്ഞ മാസം തമിഴ്‌നാട്ടില്‍ നിന്നുള്ള മൊഹമ്മദ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ റെയ്ഡിന് ഈ കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top