മണിപ്പൂരില്‍ പൊലീസിന്റെ വ്യാപക പരിശോധന; സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

ഇംഫാല്‍: മണിപ്പൂരില്‍ പൊലീസിന്റെ വ്യാപക പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ പിടികൂടി. ഇംഫാല്‍, തൗബാല്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് പൊലീസ് പരിശോധന നടത്തിയത്. 14 തോക്കുകളും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

അതേസമയം മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് ക്രൂരമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു. മെയ് 4 മുതല്‍ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട് കോടതി ആവശ്യപ്പെട്ടു.

സ്ത്രീകളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാക്കുന്നത് പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ഭരണഘടനാ മൂല്യങ്ങളായ അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം, സ്വയംഭരണം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Top