ദമാമില്‍ കനത്ത പൊടിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ; രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ കനത്ത പൊടിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി സിവില്‍ ഡിഫന്‍സ്.

മോശം കാലാവസ്ഥയെ തുടര്‍ന്നു ദമാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു.ശക്തമായ കാറ്റില്‍ റോഡില്‍ മണല്‍ കുന്നുകൂടിയതിനെ തുടര്‍ന്ന് ദമാം എയര്‍പോര്‍ട്ടിലേക്കുള്ള കിംഗ് ഫഹദ് റോഡ് ട്രാഫിക് ഡയറക്ടറേറ്റ് അടച്ചു.

നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും താല്‍ക്കാലിക ഷെഡുകളും നിലംപതിച്ചു.

Top