സ്റ്റീവ് സ്മിത്ത് അഭിനയിച്ച പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

smith

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ കുപ്രസിദ്ധനായ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അഭിനയിച്ച പുതിയ പരസ്യ ചിത്രത്തിന് നേരെ ട്രോള്‍ മഴ. വിലക്ക് കാലം കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സ്മിത്ത്. അതിനിടെയാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചത്.

പക്ഷേ പരസ്യത്തിന് പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രതികരണമല്ല ലഭിക്കുന്നത്. സ്മിത്തിനെയും പരസ്യ കമ്പനിയെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് അത് കണ്ട ഓരോരുത്തരം പ്രതികരിക്കുന്നത്. വിലക്കിന് ശേഷം താന്‍ അനുഭവിച്ച ഒറ്റപ്പെടലിനെ കുറിച്ചെല്ലാം സ്മിത്ത് പരസ്യചിത്രത്തില്‍ പറയുന്നുണ്ട്. സതര്‍ലാന്‍ഡ് ക്രിക്കറ്റ് സ്മിത്ത് ക്രിക്കറ്റ് കളിക്കുന്നതും ഉപദേശം നല്‍കുന്നതും പരസ്യത്തില്‍ കാണിക്കുന്നുണ്ട്. പക്ഷേ അതന്നും സ്മിത്തിന് പ്രേക്ഷകരുടെ അനുകമ്പയോ സ്‌നേഹമോ നേടിക്കൊടുത്തില്ലെന്ന് കമന്റുകള്‍ കൊണ്ട് തന്നെ മനസിലാക്കാം.

Top