wi-fi services flights

airindia

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനങ്ങളിലും വൈകാതെ ഇന്റര്‍നെറ്റ് കണക്റ്റിവിക്റ്റി സംവിധാനമായ വൈഫൈ എത്തുന്നു. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച ശുപാര്‍ശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികള്‍ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ നിലവില്‍ മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കല്‍ നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. വൈഫൈ കണക്ടിവിറ്റി ലഭ്യമാക്കണമെങ്കില്‍ 1985ലെ ടെലഗ്രാഫ് ആക്ടിലും അതുമായി ബന്ധപ്പെട്ടുള്ള ടെലിഗ്രാഫ് നിയമത്തിലും മാറ്റം വരുത്തേണ്ടി വരും.

ഇത്തരത്തില്‍ വൈ-ഫൈ സേവനത്തോടൊപ്പം തന്നെ വോയ്‌സ്, ഡാറ്റ, വിഡിയോ സേവനങ്ങളും ഇതിനൊപ്പം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന.

Top