പന്തിനെ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടര്‍

ന്ത്യന്‍ ക്രിക്കറ്റിലെ യുവവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം ക്ഷീണിതനായതിനാല്‍ ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പന്തിന് വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഋഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ചാമ്പ്യനാണെന്നും, ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക താരമായി അദ്ദേഹം മാറുമെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നമ്മുടെ ലോകകപ്പ് പദ്ധതികളിലുള്ള താരമാണ് റിഷഭ് പന്ത് . വളര്‍ന്ന് കൊണ്ടിരിക്കുന്ന ചാമ്പ്യന്‍ താരമായ പന്ത് ഓസീസില്‍ 3 ടി20യും, 4 ടെസ്റ്റ് മത്സരങ്ങളും കളിച്ചു. ഇത് അദ്ദേഹത്തിന്റെ ശരീരത്തെ തളര്‍ത്തി. രണ്ടാഴ്ച അദ്ദേഹത്തിന് പൂര്‍ണ വിശ്രമം വേണം. അത് കഴിഞ്ഞേ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ അദ്ദേഹം എത്ര മത്സരങ്ങളില്‍ കളിക്കാനാവൂ എന്നറിയാന്‍ കഴിയൂ. എം എസ് കെ പ്രസാദ് വ്യക്തമാക്കി.

Top