നിരക്ക് കൂട്ടിയത് തിരിച്ചടിയായി; ജിയോ വിട്ടുപോയത് 36 ലക്ഷം പേർ വരിക്കാർ…

ഴിഞ്ഞ വർഷം നവംബർ, ഡിസംബർ കാലയളവുകൾ പരിശോധിച്ചാൽ മിക്ക ടെലിഫോൺ കമ്പനികളും നിരക്കുകൾ കുത്തനെയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുൻനിര കമ്പനികളെല്ലാം വൻ തിരിച്ചടി നേരിടുകയാണ്. ഇതോടെ സർവീസ് ഉപേക്ഷിച്ച് മറ്റു സർവീസുകൾ തെരെഞ്ഞെടുക്കുന്നവരും നിരവധി ഉണ്ട്. ട്രായി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം എയർടെൽ മാത്രമാണ് ഇപ്പോൾ വരിക്കാരുടെ എണ്ണത്തിൽ മെച്ചപ്പെട്ടു നിൽക്കുന്നത്. മറ്റു കമ്പനികളുടെയെല്ലാം വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഇതുവരെ വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ നിന്നിരുന്ന റിലയൻസ് ജിയോക്ക് കഴിഞ്ഞ 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 36 ലക്ഷം വരിക്കാരെയാണ്. ഇതിനു മുമ്പ് ഡിസംബറിലും നവംബറിലും കമ്പനിയ്ക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ ജിയോയിൽ നിന്ന് വിട്ടുപോയവരുടെ എണ്ണം 40.27 കോടിയായി കുറഞ്ഞു. വോഡഫോൺ ഐഡിയക്ക് 15 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

Top