ഗാല്‍വന്‍ താഴ്വരയില്‍ എന്താണ് സംഭവിച്ചത് ? മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് രാഹുല്‍ ഗാന്ധി.താഴ്വരയില്‍ തിങ്കളാഴ്ച രാത്രി
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്ക് കടക്കാന്‍ ചൈനയ്ക്ക് എങ്ങനെയാണ് ധൈര്യം കിട്ടിയതെന്ന് രാഹുല്‍ മോദിയോട് ചോദിച്ചു.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്? എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനക്കെങ്ങനെ ധൈര്യം വന്നു? ‘ എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്റ്.

ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തില്‍ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേര്‍ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനീസ് ഭാഗത്ത് 43 സൈനികര്‍ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോര്‍ട്ടുണ്ട്.

Top