മന്‍മോഹന്‍ സിങ്ങ് ദേഷ്യപ്പെടുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു: അമിത് ഷാ

amit shah

ഗാന്ധിനഗര്‍: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ് ദേഷ്യപ്പെടുന്നത് കാണുന്നതില്‍ ആശ്ചര്യവും സന്തോഷവുമുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനു മുമ്ബ് മന്‍മോഹന്‍ സിങ് ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലാത്തതു കൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് മന്‍മോഹന്‍ സിങ് രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് ഷായുടെ പ്രസ്താവന.

‘മന്‍മോഹന്‍ജിയോട് ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, ഒരു മുഖ്യമന്ത്രിയെ(നരേന്ദ്ര മോദി) ‘മരണവ്യാപാരി’ എന്നുവിളിച്ചപ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം തോന്നിയില്ലേ- ഷാ ആരാഞ്ഞു. ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന പ്രധാനമന്ത്രിയെ മണിശങ്കര്‍ അയ്യര്‍ ‘നീചന്‍’ എന്നുവിളിച്ചപ്പോളും മന്‍മോഹന്‍ സിങ്ങ് അതില്‍ തെറ്റുകണ്ടില്ല’.അദ്ദേഹത്തിന്റെ ക്യാബിനറ്റ് പാസാക്കിയ ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി വലിച്ചു കീറിയപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ ദേഷ്യം എവിടെയായിരുന്നു? അമിത് ഷാ ചോദിച്ചു.

Top