ശ്രീനാരായണ ഗുരുവിനെക്കുറിച്ച് സംസാരിക്കാനാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുന്നത്; വി. മുരളീധരന്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് സംസാരിക്കാനാണ് ഗവര്‍ണര്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ എത്തുന്നതെന്നും ശ്രീനാരായണ ഗുരുവിനെതിരെ സിപിഐഎം എന്തുകൊണ്ടാണ് നിലപാട് സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗവര്‍ണറെ തടയുമെന്ന എസ്എഫ്‌ഐ നിലപാട് സിപിഎം അറിഞ്ഞാണോ എന്ന് വ്യക്തമാക്കണം. എസ്എഫ്‌ഐയുടെ ബാനര്‍ എന്തുകൊണ്ട് സര്‍വകലാശാല നിക്കുന്നില്ല. സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവരുടെ അറിവോടെയാണ് ബാനര്‍ സ്ഥാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ കീലേരി അച്ചുവായി മാറിയെന്നും ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാഡമിക് കാര്യങ്ങള്‍ തടസ്സപെടുത്തിയാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ താമസിക്കുന്നത്. സെനെറ്റില്‍ യു ഡി എഫ് പ്രതിനിധികളെ നിയമിക്കാന്‍ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് ലിസ്റ്റ് നല്‍കിയത് ബിജെപി ഓഫീസ് വഴിയാണെന്നും പിഎം ആര്‍ഷോ ആരോപിച്ചു.

Top