തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒഴുകാന്‍ പോകുന്നത് 50,000 കോടി; പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ചെലവേറുമെന്ന് പഠന റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പും പ്രചാരണം കൊഴിപ്പിക്കാനുള്ള പണവും മാര്‍ക്കറ്റിങ്ങ്, പരസ്യം എല്ലാ കൂടി കണക്കിലെടുത്താല്‍ 50,000 കോടി രൂപ ഇത്തവണ ചിലവഴിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സെന്റര്‍ ഫോര്‍ മീഡയയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനായി ഒരു വോട്ടര്‍ക്ക് 550 രൂപയോളം നീക്കി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹികമാധ്യങ്ങള്‍, യാത്ര, പരസ്യം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയില്‍ ഭൂരിപക്ഷവും പോകുകയെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ചെയര്‍മാന്‍ എന്‍.ഭാസ്‌കര റാവു പറഞ്ഞു. 2014ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവിട്ട തുക 250 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ അത് 5000 കോടിയിലേക്ക് കുതിച്ച് കയറുമെന്നും അദ്ദേഹം പറയുന്നു.ഇന്ത്യയില്‍ 2014-ലെ തിരഞ്ഞെടുപ്പ് ചെലവിനേക്കാള്‍ 40 ശതമാനം വര്‍ധനയാണ് 2019 കണക്കാക്കുന്നത്.

2016-ലെ അമേരിക്കന്‍ പ്രസിഡന്റ്, പ്രതിനിധി സഭാ തിരഞ്ഞെടുപ്പാണ് നിലവില്‍ ഏറ്റവും ചെലവേറിയതെന്ന് കണക്കാക്കുന്നത്. 45000 കോടിയോളം രൂപ 2016-ല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ചെലവഴായി എന്നാണ് റിപ്പോര്‍ട്ട്.

Top