ഹിന്ദി സിനിമകള്‍ക്ക് ഹിന്ദിയില്‍ തന്നെ ക്രെഡിറ്റ്‌സ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഹിന്ദി സിനിമകള്‍ക്ക് ഹിന്ദിയില്‍ തന്നെ ക്രെഡിറ്റ്‌സ് നല്‍കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്കും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് ഈ നടപടി. ഈ ആവശ്യം ചൂണ്ടിക്കാട്ടി മന്ത്രാലയം ബോളിവുഡ് സംവിധായകര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ദ്വിഭാഷയില്‍ ടൈറ്റില്‍ നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്.

ഒട്ടുമിക്ക ബോളിവുഡ് സിനിമകളും ക്രെഡിറ്റ്‌സ് എഴുതി കാണിക്കുന്നത് ഇംഗ്ലീഷിലാണ്. ഈ ഭാഷ അറിയാത്ത സാധാരണക്കാര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണെന്നും മന്ത്രാലയം വിലയിരുത്തി. ഒരു മാസത്തിനുള്ളില്‍ ഹിന്ദി ക്രെഡിറ്റ്‌സ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം സര്‍ക്കാരിന്റെ ഈ നീക്കം സിനിമാ മേഖലയില്‍ പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

Top