എന്തുകൊണ്ടാണ് നാം പലരെയും അനുകരിക്കുന്നത്? ഉത്തരം ഇതാ

body lang

മുക്ക് ചുറ്റും കാണുന്ന ഓരോന്നും പ്രതീകങ്ങളാണ്. ഒന്നിന്റെ ചില പ്രത്യേക സ്വഭാവ ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന മറ്റു ചില വസ്തുക്കൾ. മനുഷ്യരിലേക്ക് അത്തരം പ്രവണത കടന്നു വരുമ്പോൾ നാം അതിനെ അനുകരണം എന്ന് പറയും.

ജീവിതത്തിൽ ഒരാളെയും താൻ അനുകരിക്കില്ല എന്ന് പറയുന്നവർ പോലും അനുകരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുമായി ഉള്ള സംസാരത്തിനിടയിൽ ഓർത്തിട്ടില്ലേ, ശോ ഇത് അവൾ പറഞ്ഞതാണല്ലോ, ഞാൻ എന്താ അവൻ കൈകൾ കൊണ്ട് മുദ്ര കാണിക്കും പോലെ ചെയ്യുന്നത് എന്നൊക്കെ? ഇത് തന്നെയാണ് അനുകരണം. വീട്ടിൽ അമ്മ പറയും പോലെയും അച്ഛൻ ശകാരിക്കുന്ന പോലെയും ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ വിഷമിക്കണ്ട. നിങ്ങൾ മാത്രമല്ല ഇത്തരത്തിൽ മറ്റുള്ളവരെ അനുകരിക്കുന്നത്. ഏതാണ്ട് ഭൂരി ഭാഗം ആളുകൾക്കും ഇത്തരത്തിലുള്ള പ്രവണത ഉണ്ട്.

പുതിയ പഠനങ്ങൾ ഇത് സംബന്ധിച്ച ചില റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുണ്ട്. ചില സാമൂഹിക ഇടപെടലുകളിൽ നാം അറിയാതെ തന്നെ നാം പലരെയും അനുകരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ‘ചാമെലിയോൺ ഇഫെക്റ്റ്’ അഥവാ ‘ഓന്ത് ഇഫെക്റ്റ്’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായിയാണ് പഠനങ്ങൾ നടത്തിയത്. ആദ്യത്തെ ഘട്ടത്തിൽ, ആളുകളെ ഒരു നടനൊപ്പം ഇരുത്തും, ശേഷം നടൻ ഒരു ചിത്രത്തെക്കുറിച്ചു, ആളുകൾക്ക് പറഞ്ഞു കൊടുക്കും. ശേഷം ആളുകൾ, നടൻ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കും. ഇങ്ങനെ ആവർത്തിക്കുമ്പോൾ, ആളുകൾ നടന്റെ ശരീര ഭാഷയെയൂം ചില രീതികളെയും അനുകരിക്കുന്നതായി കണ്ടെത്തി. എന്നാൽ ഇത്തരം അനുകരണങ്ങളെ ചൂണ്ടി കാണിച്ചിട്ടും അത് സമ്മതിക്കാൻ ആളുകൾ കൂട്ടാക്കിയില്ല. രണ്ടാം ഘട്ടത്തിൽ ആളുകളും നടനും പരസ്പരം തങ്ങളുടെ ശരീര ഭാഷ അഭിനയിച്ചു കാണിക്കും. മൂന്നാം ഘട്ടത്തിൽ ആളുകൾക്ക് പരസ്പരം ഉള്ള മതിപ്പും മറ്റും വിലയിരുത്താൻ നിർദേശിച്ചു. ഈ പഠനത്തിലാണ്, ഇത്തരത്തിൽ ആളുകൾ പരസ്പരം അനുകരിക്കുമെന്നും. ഇത്തരത്തിൽ ഉള്ള ശരീര ഭാഷയുടെ അനുകരണം വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും കണ്ടെത്തിയത്.

Top