യെച്ചൂരിക്ക് പരാതി നല്‍കിയ ഉടനെ തന്നെ മനോരമക്ക് കോപ്പി നല്‍കിയത് എന്തിന് ?

Binoy Kodiyeri

ന്യൂഡല്‍ഹി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കും മുന്‍പ് പ്രതിപക്ഷത്തെ പ്രമുഖ നേതാവുമായി പരാതിക്കാരന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന.

ഈ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മനോരമയിലെ ഡല്‍ഹി ലേഖകന് പകര്‍പ്പ് നല്‍കിയതെന്നാണ് അറിയുന്നത്.

സി.പി.എം സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് പരാതി വാര്‍ത്തയാക്കി കോടിയേരിയെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുകയായിരുന്നു തന്ത്രം.

നിയമസഭ തുടങ്ങുന്ന സമയമായതിനാല്‍ സര്‍ക്കാറിനെയും വെട്ടിലാക്കാമെന്ന ഉദ്യേശവും ഇപ്പോഴത്തെ ഇടപെടലിന് പിന്നിലുണ്ടായിരുന്നുവത്രെ. മുന്‍കുട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് പ്രതിപക്ഷവും ഇപ്പോള്‍ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ബിനോയ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തി എന്നതല്ല, കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിയണമെന്നതാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പോലും പ്രധാനമായും ഉന്നയിക്കുന്നത്.

അതേ സമയം ദുബായില്‍ ബിനോയ് കോടിയേരിക്ക് യാത്രാ വിലക്കുണ്ടെന്ന മാധ്യമ വാര്‍ത്ത ഇതിനകം തന്നെ പൊളിഞ്ഞിട്ടുണ്ട്. അടുത്തയിടെ ബിനോയ് ദുബായില്‍ സന്ദര്‍ശനം നടത്തിയ കാര്യം എമിഗ്രേഷന്‍ രേഖകളില്‍ നിന്ന തന്നെ വ്യക്തമാണ്. നിലവില്‍ ഒരുകേസും തന്റെപേരില്‍ ഇല്ലെന്നും സാമ്പത്തിക ഇടപാട് തീര്‍ത്തതാണെന്നുമാണ് ബിനോയ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബിനോയ് കോടിയേരി പുറത്ത് വിട്ടിട്ടുണ്ട്.

ബിനോയ് കോടിയേരിക്കെതിരെ നിലവിലൊരു കേസുമില്ലെന്ന് ദുബായ് പൊലീസാണ് വ്യക്തമാക്കിയത്. സാക്ഷിപത്രത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്നു വരെ ബിനോയിക്കെതിരെ യാതൊരു കേസും ഇല്ലെന്ന് ദുബായി പൊലീസിന്റെ കുറ്റാന്വേഷണവിഭാഗമാണ് വ്യക്തമാക്കിയത്. തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബിനോയ് തന്നെയാണ് സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കി വാങ്ങിയത്.

Binoy Kodiyeri

Binoy Kodiyeri

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അയാള്‍ തന്നെ അത് തീര്‍ക്കുമെന്നും അതിന് സി.പി.എമ്മിനെ കടന്നാക്രമിക്കാന്‍ വരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്.

ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകന് പരാതിയുടെ കോപ്പി പരാതിക്കാരന്‍ തന്നെ നല്‍കുകയും എന്നാല്‍ അത് സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ചോര്‍ത്തി നല്‍കിയതാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതില്‍ നിന്നു തന്നെ ഇക്കൂട്ടരുടെ ‘താല്‍പ്പര്യങ്ങള്‍’ വ്യക്തമാണെന്ന് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ദുബായില്‍ നിന്നും കേരളത്തിലെത്തിയ യു.എ.ഇ പൗരന്‍ പത്തനംതിട്ട സ്വദേശി രാഹുല്‍ കൃഷ്ണയുടെ സ്‌പോണ്‍സറാണെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. നിരവധി കേസുകളില്‍പ്പെട്ട് ദുബായില്‍ തിരികെ പോകാന്‍ കഴിയാത്തതിനാല്‍ സ്‌പോണ്‍സറെ രാഹുല്‍ വിളിച്ചു വരുത്തുകയായിരുന്നുവത്രെ.

സ്വന്തം അമ്മയുടെ സഹോദര പുത്രന്‍ ശ്രീഷിന്റെ പേരില്‍ രാഹുല്‍ കൃഷ്ണ ദുബായില്‍ വന്‍ തുക ലോണെടുക്കുകയും തിരിച്ചടക്കാതെ ശ്രീഷിനെ കുരുക്കുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസം Express kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദുബായില്‍ നിന്നും മകനെ നാട്ടിലെത്തിക്കാന്‍ പിന്നീട് ശ്രീഷിന്റെ പിതാവിന് 17 ലക്ഷവും ഒപ്പിട്ട മുദ്ര പേപ്പറുകളും രാഹുല്‍ കൃഷ്ണക്ക് നല്‍കേണ്ടി വന്നിരുന്നു.

ഈ മുദ്രപത്രം ഉപയോഗിച്ച് വീടും സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ശ്രീഷിന്റെ പിതാവിന്റെ പരാതിയില്‍ പത്തനംതിട്ട എസ്.പി ആയിരുന്ന നാരായണന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍പ് കേസെടുത്തിരുന്നു.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top