ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ് ആപ്പ്. ഇപ്പോള്‍
വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് ടെക് ലോകം വരുന്നത്. വാട്സ് ആപ്പിന്റെ മൂന്നാംകക്ഷി ആപ്പുകളായ ജിബി വാട്സ് ആപ്പ്, വാട്സ് ആപ്പ് പ്ലസ് എന്നിവ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും പ്രചാരത്തിലുളള മെസേജിങ് ആപ്പായവാട്സ് ആപ്പ് തങ്ങളുടെ സ്വകാര്യത കൂടുതല്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിബി വാട്സ് ആപ്പ്, വാട്സ് ആപ്പ് പ്ലസ് തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത്. ഫേസ്ബുക്ക് വാട്സ് ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയെ ഒരുമിച്ചാക്കാനുള്ള പദ്ധതി നേരത്തെ ഉണ്ടായിരുന്നു. ചിലപ്പോള്‍ ഇതിന്റെ ഭാഗമായായിരിക്കും ഈ മുന്നറിയിപ്പെന്നാണ് ടെക് ലോകം പറയുന്നത്.