വാട്‌സാപ്പ് വഴിയുള്ള ഹര്‍ത്താല്‍ ആഹ്വാനം; പിടിയിലാകാനുള്ളത് രണ്ടായിരം പേര്‍

whatsapp harthal

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ മാത്രം ഇനിയും പിടിയാലാകാനുള്ളത് രണ്ടായിരത്തിലേറെ പേരെന്ന് റിപ്പോര്‍ട്ട്. ശബ്ദ സന്ദേശങ്ങളും വീഡിയോ ക്ലിപുകളും പരിശോധിച്ച് അക്രമങ്ങളില്‍ നേരിട്ട് ഉള്‍പ്പെട്ടവരെയാണ് അറസ്റ്റുചെയ്യുന്നത്. ഹര്‍ത്താലിന്റെ പ്രധാന ആസൂത്രകരായ അഞ്ചുപേര്‍ കേരളത്തില്‍ നടന്ന എല്ലാ അക്രമക്കേസുകളിലും പ്രതികളാകും.

കലാപത്തിന് ആഹ്വാനം ചെയ്തതിനും ആക്രമണക്കേസുകളിലുമായി ഇതുവരെ എണ്ണൂറ് പേരാണ് അറസ്റ്റിലായത്. ഇവരില്‍ നൂറ്റി അമ്പതുപേര്‍ റിമാന്‍ഡിലാണ്. മലപ്പുറത്തുമാത്രം രജിസ്റ്റര്‍ ചെയ്തത് 140 കേസുകളാണ്. പിടിയിലാകാനുള്ള രണ്ടായിരം പേരില്‍ അഞ്ഞൂറുപേരെങ്കിലും ഇനിയും പ്രതികളാകും. എന്നാല്‍ കേസിലുള്‍പ്പെട്ടവര്‍ ഭൂരിഭാഗവും ഒളിവിലാണ്. പലരും വിദേശത്തേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്‌

Top