ഫിഫ ലോകകപ്പ് 2018 ; ഫ്രാന്‍സിന്റെ എതിരാളികളെ ഇന്നറിയാം

england

മോസ്‌കോ : ലോകകപ്പില്‍ ഫ്രാന്‍സിന്റെ എതിരാളികളെ ഇന്നറിയാം. അത് ക്രൊയേഷ്യയാണോ അതോ ഇംഗ്ലണ്ടോ എന്ന് ബുധനാഴ്ച രാത്രി 11.30 നടക്കുന്ന മത്സരത്തിന് ശേഷം ആരാധകര്‍ക്ക് ഉറപ്പിക്കാം. ഇന്ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയുമാണ് എതിരാളികള്‍. മോസ്‌കോയിലെ ലുഷ്‌കിനി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവരായിരിക്കും ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്നത്.

കൊളംബിയക്കും സ്വീഡനും എതിരെ ഇറക്കിയ അതേ താരങ്ങളെ തന്നെയാകും ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തിനായി ഇറക്കുക. ലോകകപ്പില്‍ ആദ്യമായാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കു നേര്‍ വരുന്നത്. വലിയൊരു അട്ടിമറിയിലൂടെയാണ് ക്രൊയേഷ്യന്‍ ടീം ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ടീമിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് മേധാവിത്വമുണ്ടെങ്കിലും ക്രൊയേഷ്യന്‍ വീര്യത്തെ തള്ളിക്കളയാനുമാകില്ല. ഇതുവരെ എല്ലാ മത്സരങ്ങളും വിജയിച്ചെത്തുന്ന ക്രോട്ടുകള്‍ ആക്രമണത്തിന് പ്രാമുഖ്യം നല്‍കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയുമായാണ് ഇംഗ്ലണ്ട് വരവ്.

Top