Who Will Replace Raghuram Rajan At RBI?

മുംബയ്: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയാന്‍ പോവുന്ന രഘുറാം രാജന് പകരം സര്‍ക്കാരിന്റെ പരിഗണനയിലുള്ളത് ഏഴ് പേര്‍.

സാമ്പത്തിക വിദഗ്ദ്ധരായ വിജയ് ഖേല്‍ക്കര്‍, രാകേഷ് മോഹന്‍, അശോക് ലാഹിരി, ഉര്‍ജിത് പട്ടേല്‍, അരുന്ധതി ഭട്ടാചാര്യ, സുബീര്‍ ഗോകര്‍ണന്‍, അശോക് ചാവ്‌ള എന്നിവരാണ് പട്ടികയിലുള്ളത്.

ഇതില്‍ ഉര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറാണ്. എസ്.ബി.ഐ മാനേജിംഗ് ഡയറക്ടറാണ് അരുന്ധതി ഭട്ടാചാര്യ.

ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ശക്തികാന്ത ദാസ്, അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവരുടെ പേരുകള്‍ നേരത്തെ പറഞ്ഞു കേട്ടിരുന്നെങ്കിലും ഇപ്പോഴത്തെ പട്ടികയില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടില്ല.

സെപ്തംബര്‍ നാലിനാണ് രഘുറാം രാജന്റെ സേവന കാലാവധി അവസാനിക്കുന്നത്. അതിനുശേഷം തുടരില്ലെന്ന് രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്റ്റും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന രഘുറാം രാജന്‍ 2013ലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായത്. മൂന്നു വര്‍ഷമാണ് പദവിയുടെ കാലാവധി.

രാജന്റെ കാലാവധി നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തു നല്‍കിയിരുന്നു.

Top