ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആര്? പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ ഇന്നറിയാം. കര-നാവിക-വ്യോമ സേനകളുടെ ഏകോപന ചുമതലയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയില്‍ ഇരിക്കുന്നയാളുടെ കര്‍ത്തവ്യങ്ങളെ കുറിച്ചും കേന്ദ്രം വിശദീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു.

64 വയസായിരിക്കും ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയെന്നാണ് സൂചന. കരസേന മേധാവി ബിപിന്‍ റാവത്ത് ആദ്യ ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആകുമെന്നാണ് അഭ്യൂഹങ്ങള്‍.

 

 

Top