കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് ചൈനയല്ല, തങ്ങളെന്ന് ഡബ്ല്യൂഎച്ച്ഒ

ജനീവ: കൊറോണ വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന. ചൈനയല്ല ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ചൈനയിലെ തങ്ങളുടെ ഓഫീസിൽ നിന്നാണ് ആദ്യം മുന്നറിയിപ്പ് നൽകിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഹുബെ പ്രവിശ്യയിലെ വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷന് ഡിസംബർ 31-ന് ന്യുമോണിയ ബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേ ദിവസം തന്നെ, ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി വിവര സേവനം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എപ്പിഡെമോളജിക്കൽ നിരീക്ഷണ ശൃംഖലയായ പ്രോമെഡിന് വിവരം കൈമാറുകയും ചെയ്തു. വുഹാനിലെ അജ്ഞാതമായ കാരണങ്ങളിൽ നിന്ന് ന്യൂമോണിയ ബാധിച്ച അതേ കേസുകളെക്കുറിച്ചാണ് വിവരം നൽകിയത്. അതിനുശേഷം, ജനുവരി 1,2 തീയതികളിൽ ലോകാരോഗ്യ സംഘടന രണ്ട് തവണ ചൈനീസ് അധികാരികളോട് ഈ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ജനുവരി 3 ന് മറുപടി ലഭിക്കുകയും ചെയ്തു.

റിപ്പോർട്ട് സ്ഥിരീകരിക്കാൻ ഏജൻസി ആവശ്യപ്പെട്ടയുടനെ ചൈനീസ് അധികൃതർ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടുവെന്നും ലോകാരോഗ്യസംഘടന ഡയക്ടർ മൈക്കൽ റയാൻ പറഞ്ഞു.

Top