അസ്ട്രസെനക – ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗിക്കാന് ഡബ്ലു എച്ച് ഒ

ജനീവ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനകയും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വ്യാപകമായി ഉപയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന. ആസ്ട്രാസെനക്കയുടെ കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ അപകട സാധ്യത മറികടക്കാന്‍ ഫലപ്രദമാണ്. 65 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പാനല്‍ വ്യക്തമാക്കുന്നത്.

ജനിതകമാറ്റം വന്ന കോവിഡിന് ഫലപ്രദമാകില്ല എന്ന പറഞ്ഞ് ദക്ഷിണാഫ്രിക്ക ഇതിന്റെ ഉപയോഗം നിര്‍ത്തിവെച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പാനല്‍ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

 

Top