ഷൈന്‍ ടോം ചാക്കോ-പേര്‍ളി മാണി ചിത്രം ‘ഹു’വിന്റെ ട്രെയിലര്‍ കാണാം

ടൈം ട്രാവലും സൈക്കോളജിയും ചേര്‍ത്തു വെച്ച ചിത്രം ഹുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ആസിഫ് അലി തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിട്ടത്. അജയ് ദേവലോകയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, പേര്‍ളി മാണി, രാജീവ് പിള്ള, ശ്രുതി മേനോന്‍, ഗോപു പടവീടന്‍, ശ്രീകാന്ത് നായര്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. സംഗീതം കത്താര്‍സിസ്.

ചിത്രം ഒക്ടോബര്‍ 25ന് തിയേറ്ററുകളിലെത്തും. മെര്‍ക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Top