‘ആര്‍ക്കറിയാം’ നാളെ മുതല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍

ഏപ്രില്‍ ഒന്നിന് തിയേറ്റര്‍ റിലീസ് ചെയ്ത ‘ആര്‍ക്കറിയാം’ മലയാളചിത്രം നാളെ മുതല്‍ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും, ഒ പി എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവും ചേര്‍ന്നാണ്.

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഒ ടി ടി പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ െ്രെപം, നീംസ്ട്രീം, കേവ്, റൂട്‌സ്, ഫിലിമി, ഫസ്റ്റ് ഷോസ് എന്നിവയില്‍ സ്ട്രീമിങ്ങിനു ഒരുങ്ങുന്നത്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബിജു മേനോന്‍ അവതരിപ്പിച്ച ഇട്ടിയവറയുടെ മേക്ക് ഓവറും, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ച ഷേര്‍ലി, റോയ് എന്നീ കഥാപാത്രങ്ങളുടെ ശ്രദ്ധേയമായ അഭിനയ തികവും പ്രേക്ഷക പ്രീതി നേടിയിരുന്നു.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തനായ സംഗീതജ്ഞന്‍ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരും, യക്‌സാന്‍ ഗ്യാരി പെരേരയും ആണ് ആര്‍ക്കറിയാമിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Top