രാഹുല്‍ ഗാന്ധി ആരാണ്? പരിഹസിച്ച് അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പരിഹാസം. കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ഉവൈസി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി ആരാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ‘ആജ്തക് അജണ്ട’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.

രാഹുല്‍ ഗാന്ധി ആരാണ്? എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞുതരൂ. എല്ലാ പാര്‍ട്ടികളുടെയും ബി ടീമായാണ് ഞങ്ങളെ ചിത്രീകരിക്കുന്നത്. നിങ്ങള്‍ ഇങ്ങോട്ട് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചാല്‍ ബിജെപിയുടെ അതേ ഭാഷയില്‍ സംസാരിക്കുന്നത് കാണാം. അഖിലേഷ് യാദവിന്റെ സ്ഥിതിയും അതു തന്നെയാകും ഉവൈസി കുറ്റപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കത്തെക്കുറിച്ചും ഉവൈസി പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളിലും മമത ബാനര്‍ജി പോരാട്ടം തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മമതയെ ബിജെപിയുടെ ബി ടീമെന്നാണ് കോണ്‍ഗ്രസ് വിളിക്കുന്നത്. ഗോവ തെരഞ്ഞെടുപ്പില്‍ അവരുടെ പ്രകടനം കാണാന്‍ രസമുണ്ടാകും. അടുത്ത രണ്ടുമൂന്നു വര്‍ഷത്തിനകം കോണ്‍ഗ്രസ് പൊട്ടിത്തെറിക്കുന്നതുകാണാമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

Top