കോവിഡ്19; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ഡബ്ലുഎച്ച്ഒ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തിവെച്ചു.

മരണ നിരക്ക് കുറയ്ക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന് കഴിയുന്നില്ല എന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മലേറിയക്ക് ഫലപ്രദമായ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡ് രോഗത്തിന് ഫലപ്രമദമല്ലെന്നാണ് കണ്ടെത്തല്‍.

മരണനിരക്കില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം കൊണ്ട് കാര്യമായ കുറവുണ്ടായില്ലെന്നാണ് കണ്ടെത്തലെന്ന് ബുധനാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചു.

കോവിഡിനെതിരേയുള്ള ഗെയിം ചെയ്ഞ്ചര്‍ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അടക്കം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിനെ മുമ്പ് വിശേഷിപ്പിച്ചത്. അതേസമയം ഐസിഎംആര്‍ പരീക്ഷണത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് പലപ്രദമാണെന്നായിരുന്നു കണ്ടെത്തല്‍.

Top