മോദിക്കു ശേഷം ആരെന്ന ചോദ്യത്തിനും ജനങ്ങള്‍ ഉടന്‍ മറുപടി നല്‍കും: മായാവതി

bsp-leader-mayavathi

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് ബിജെപിയും മോദിയും ജനങ്ങളെ അപമാനിക്കുകയാണെന്ന് മായാവതി പറഞ്ഞു. മുമ്പ് ഇതേ രീതിയില്‍, നെഹ്‌റുവിന് ശേഷം ആരെന്ന ചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നെന്നും, എന്നാല്‍ ജനങ്ങള്‍ അതിന് തക്കതായ മറുപടി നല്‍കിയെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

‘പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് എന്തിനാണ് ബിജെപി ജനങ്ങളെ അപമാനിക്കുന്നത്. നെഹ്‌റുവിന് ശേഷം ആര് എന്ന ദാര്‍ഷ്ട്യത്തോടെയുള്ള ചോദ്യം മുമ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം മണ്ടത്തരങ്ങള്‍ ജനങ്ങള്‍ മുമ്പ് തക്കതായ മറുപടി നല്‍കിയിരുന്നു. ഈയിടെ തന്നെ മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിനുള്ള മറുപടിയും ജനങ്ങള്‍ നല്‍കും മായാവതി തന്റെ ട്വിറ്ററില്‍ കുറിക്കുന്നു.

സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് മായാവതിയുടെ ബിഎസ്പി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Top