വൈറ്റ് ഐലന്റ് അഗ്നിപര്‍വ്വത സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു

വെല്ലിംങ്ടണ്‍: ഇന്നലെ ന്യൂസിലന്‍ഡിലുണ്ടായ വൈറ്റ് ദ്വീപ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു. ദ്വീപില്‍ അകപ്പെട്ടത് 47 പേരായിരുന്നു. അതില്‍ 13 പേരെ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. മരിച്ചതില്‍ ഏറെയും ചൈന, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ പൊള്ളലേറ്റ 31 ആളുകളില്‍ 27 പേരുടെയും നില അതീവഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചാരംമൂടിയ നിലയിലാണ് ദ്വീപിലെ മൃതദേഹങ്ങളെല്ലാം അതിനാല്‍ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനായിട്ടില്ല. പൊള്ളലേറ്റവരുടെയും കൃത്യ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടര്‍സ്‌ഫോടനങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ദ്വീപില്‍ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അപ്രതീക്ഷിതമായിട്ടായിരുന്നു അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. പുകയും ലാവയും പാറകളും 3.6 കിലോമീറ്റര്‍ ഉയരത്തില്‍ ചിതറിത്തെറിക്കുകയായിരുന്നു. പ്രതിവര്‍ഷം 10,000 ടൂറിസ്റ്റുകളാണ് വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വതം കാണാനെത്താറുള്ളത്. അവസാനമായി പൊട്ടിത്തെറിച്ചത് 2016 ലായിരുന്നു.

Top