അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ 22ന് എത്തുമെന്ന് പാക്കിസ്ഥാന്‍; അറിയില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍/ഇസ്ലാമാബാദ്: ഈ മാസം 22ന് ഇമ്രാന്‍ ഖാന്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തങ്ങള്‍ക്ക് അക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് അമേരിക്ക രംഗത്ത്. ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയമാണ് പറഞ്ഞത്.

ഇമ്രാന്‍ ഖാന്‍ തന്റെ ആദ്യ അമേരിക്കന്‍സന്ദര്‍ശനം നടത്തുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ജൂണ്‍ നാലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവ് പ്രകാരം ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പ്രതികരിച്ചു.

അതേസമയം വിഷയത്തില്‍ അമേരിക്കയുടെ പ്രതികരണം വന്നതോടെ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും കൃത്യമായ സമയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു

Top