വൈറ്റ് ഹൗസ് പിന്തുടരുന്ന 19 പേരില്‍ ഒരേയൊരു ഇതര രാഷ്ട്ര നേതാവ് മോദി

വാഷിങ്ടണ്‍: 21 ദശലക്ഷം ഫോളോവേഴ്സ് ഉള്ള അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് ആകെ 19 പേരില്‍ ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറ്റ്ഹൗസ് പിന്തടരുന്ന ഒരേയൊരു ഇതര രാഷ്ട്ര നേതാവാണ് നരേന്ദ്ര മോദി. 16 അമേരിക്കക്കാരെയും മൂന്ന് ഇന്ത്യക്കാരെയുമാണ് വൈറ്റ് ഹൗസ് പിന്തുടരുന്നത്. മോദിയെക്കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവരെയാണ് വൈറ്റ്ഹൗസ് പിന്തുടരുന്നത്.

ഇന്ത്യയുമായുള്ള ്അമേരിക്കയുടെ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നതാണ് ട്വിറ്ററില്‍ കാണുന്നതെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഹൂസ്റ്റണില്‍ മോദി, ഹൗദി മോദി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യയിലെത്തിയപ്പോള്‍ ട്രംപിനു വേണ്ടി നമസ്തേ ട്രംപ് പരിപാടി നടത്തിയിരുന്നു.

എന്നാല്‍, കൊവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് അയച്ചുതരാന്‍ ട്രംപ് മോദിയോട് ഫോണില്‍ ആവശ്യപ്പെട്ടു. മറുപടി വൈകിയതിനെ തുടര്‍ന്ന് ട്രംപ് തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞത് വിവാദമായി. പിന്നീട് മരുന്ന് കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയതോടെ മോദിയെ പുകഴ്ത്തി ട്രംപ് വീണ്ടും രംഗത്തെത്തുകയായിരുന്നു.

Top