White House Sows Confusion About Plan for a 20% Import Tax

trump

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന് പണം കണ്ടെത്താന്‍ മെക്‌സിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

20 ശതമാനം നികുതി ഏര്‍പ്പെടുത്തി പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

നികുതി വധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം പത്ത് ബില്ല്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കാമെന്നാണ് കണക്ക്. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ട്രംപിന്റെ പുതിയ തീരുമാനം.

മെക്‌സിക്കോക്കും അമേരിക്കക്കും ഇടയില്‍ മതില്‍ പണിയുന്നത് സംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ചയാണ് ട്രംപ് ഒപ്പിട്ടത്. മതില്‍ പണിയുന്നതിനുള്ള പണം മെക്‌സിക്കോ നല്‍കണമെന്ന നിലപാടാണ് ട്രംപിനുള്ളത്. ഇത്തരത്തില്‍ മതില്‍ പണിയുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

അതിനിടെ, യുഎസ് നിലപാടുകള്‍ കടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വേ പെന നെയ്‌റ്റോ വാഷിംങ്ടന്‍ സന്ദര്‍ശനം റദ്ദാക്കി. അടുത്ത ആഴ്ചയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മതില്‍ നിര്‍മിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനായുള്ള പണം മെക്‌സിക്കോ നല്‍കണമെന്നാണ് ട്രംപിന്റെ നിലപാട്.

Top