വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവ് സ്ഥാനം രാജി വെച്ച് ഇന്ത്യന്‍ വംശജന്‍ രാജ് ഷാ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജന്‍ രാജ് ഷാ വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവ് സ്ഥാനത്ത് നിന്ന് രാജി വച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയസമിതിയില്‍ ഗവേഷകനായിരുന്ന രാജ് ഷാ 2017 മുതല്‍ വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവായി സേവനം അനുഷ്ടിച്ച് വരികയാണ്. ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരിലൊരാളായിരുന്നു ഇദ്ദേഹം.

ഡൊണാള്‍ഡ് ട്രംപിന് നേരെ ഉണ്ടായ ലെംഗികാരോപണ കേസില്‍ യുഎസ് സുപ്രീംകോടതി ജഡ്ജി ബ്രെറ്റ് കവനോവിന് സെനറ്റിന്റെ വിചാരണയില്‍ സമര്‍പ്പിക്കാനുള്ള വിശദീകരണം തയാറാക്കാന്‍ സഹായിച്ചതും ഷാ ആയിരുന്നു.

ബലാഡ് മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം വൈറ്റ് ഹൗസ് വിടുന്നതെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിശദീകരണം.

Top