വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ണ്‍: വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇവർ. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പ് നേ​രി​ട്ട പ​രാ​ജ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജി വയ്ച്ചത്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര​വ​ധി വി​ദേ​ശ- ആ​ഭ്യ​ന്ത​ര മു​ന്‍​ഗ​ണ​ന​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്ന ഫ​റാ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍​ന്ന് വൈ​റ്റ് ഹൗ​സ് വി​ടു​ന്ന ആ​ദ്യ​ത്തെ പ്ര​മു​ഖ​യാ​ണ്.

ട്രം​പ് ഭ​ര​ണ​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ സാ​ധി​ച്ച​ത് ഒരു വലിയ ബ​ഹു​മ​തി ആയി കാണുന്നു എന്ന് ഫ​റാ പറഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ച ഫ​റാ​യു​ടെ വൈ​റ്റ് ഹൗ​സി​ലെ അ​വ​സാ​ന ദി​വ​സം വെ​ള്ളി​യാ​ഴ്ച​യാ​ണ്. പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ തേ​ടാ​ന്‍ വൈ​റ്റ് ഹൗ​സ് വി​ടു​ക​യാ​ണെ​ന്നാ​ണ് അ​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞ​ത്.

Top